ദേശാടനപക്ഷികളുടെ എണ്ണം കുറയുന്നു
കോട്ടയം: വിനോദസഞ്ചാരത്തിന്റെ പേരില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മൂലം വേമ്പനാട്ടെത്തുന്ന ദേശാടനപക്ഷികളുടെ എണ്ണം കുറയുന്നു.
താറാവുകളുടെ ഇനത്തില്‍ പെട്ട പക്ഷികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ ഇവയൊഴികെ കണ്ടുവരുന്ന മറ്റ് വിവിധ തരം പക്ഷികളുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 ശതമാനം കൂടുതല്‍ പക്ഷികള്‍ ഇത്തവണ വേമ്പനാട്ട് കണ്ടെങ്കിലും ഇതില്‍ 70 ശതമാനം പക്ഷികളും താറാവിന്റെ വംശത്തില്പെട്ട പക്ഷികളായിരുന്നു.
13,274 പക്ഷികളാണ് കഴിഞ്ഞ വര്‍ഷം വേമ്പനാടുണ്ടായത്. ഇത്തവണ അത് 21,695 ആയി കൂടി. എന്നാല്‍ താറാവിന്റെ ഇനത്തില്‍ പെട്ട പക്ഷികളൊഴികെ എല്ലാ തരം പക്ഷികളുടെയും എണ്ണത്തില്‍ കുറവുണ്ടായി. 21,695 പക്ഷികളില്‍ 15,360ഉം താറാവാണ്.
അപൂര്‍വമായി കണ്ടുവരുന്ന പല പക്ഷികളുടെയും എണ്ണത്തില്‍ കാര്യമായ കുറവാണുണ്ടായത്. അതേ സമയം താറാവുകളിലെ ചില വിഭാഗങ്ങള്‍ വീണ്ടും വേമ്പനാട് കണ്ടുവരുന്നു. പരുന്തിലെ ചില പുതിയ ഇനങ്ങളെത്തിയതും പക്ഷിസ്നേഹികളെ വേമ്പനാട്ടേക്ക് ഇപ്പോഴും ആകര്‍ഷിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലെ വരള്‍ച്ചയാണ് ചില പുതിയ ഇനം പക്ഷികളെ വേമ്പനാട്ടെത്തിച്ചത്.
ഞാറപ്പക്ഷികളുടെയും ചെറിയ തരം കൊക്കുകളുടെയും എണ്ണം ഏതാണ്ട് പകുതിയിലേറെ കുറഞ്ഞു. അതേ സമയം ഇരണ്ടകളുടെയും ചുവന്ന നിറത്തിലുള്ള ഞാറപ്പക്ഷികളുടെയും എണ്ണം കൂടി.
പാതിരാമണലിലും പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഈ പ്രദേശങ്ങളില്‍ നടക്കുന്ന വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങളാണ് പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടാവാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ മേഖലകളില്‍ സ്പീഡ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതും മലിനീകരണം കൂടിയതും കാരണം ദേശാടന പക്ഷികള്‍ കായല്‍ പ്രദേശത്തുനിന്നും ഉള്‍പ്രദേശങ്ങളിലേക്ക് പോവുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications