മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
തിരുവനന്തപുരം: എംജി റോഡില്‍ കെട്ടിടം പണിക്കായി മണ്ണ് നീക്കവേ, മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ബംഗാള്‍ സ്വദേശിയായ ഗണേശ് റോയ് (24) ആണ് മരിച്ചത്. ഫിബ്രവരി ആറ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
മണ്ണിനിടിയില്‍പ്പെട്ടവരെ അിശമന സേനയെത്തി പുറത്തെടുത്തെങ്കിലും ഗണേശിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ലാല്‍ചന്ദ് രാജ്, കോംപാല്‍ വര്‍മ്മ എന്നിവരാണ് പരിക്കുകളോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്നത്. മൂന്നുപേരും ബംഗാളിലെ ജല്‍പാല്‍ നാഗര്‍ സ്വദേശികളാണ്.
താഹിര്‍ എന്ന കരാറുകാരനാണ് ഇവരെ കെട്ടിടം പണിക്കായി കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇദ്ദേഹത്തിന്റെ ഷാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കുവേണ്ടി പണിയെടുക്കുകയായിരുന്നു ഇവര്‍.
സിറ്റി പൊലീസ് കമ്മീഷണര്‍ രാജന്‍സിംഗ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ ഇ. അയ്യപ്പന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications