50% മെറിറ്റ് സീറ്റുണ്ടെങ്കില്‍ മാത്രം അഫിലിയേഷന്‍
തിരുവനന്തപുരം: മെറിറ്റിലും മാനേജ്മെന്റ് ക്വാട്ടയിലും അമ്പത് ശതമാനം വീതം സീറ്റുകളിലേക്ക് പ്രവേശനം നല്‍കുമെന്ന് രേഖമൂലം ഉറപ്പ് നല്‍കുന്ന പുതിയ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്ക് മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന് കേരള സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു.
സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ 75 ശതമാനം മാനേജ്മെന്റ് ക്വാട്ടയാണെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് സിന്റിക്കേറ്റിന്റെ ഈ തീരുമാനം.
സര്‍ക്കാരോ സര്‍വകലാശാലയോ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണം 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനം. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവരില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് മാത്രമേ ഈടാക്കാവൂ.
സ്വകാര്യ അണ്‍എയ്ഡഡ് പ്രൊഫണല്‍ കോളജുകള്‍ ഇപ്പോള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.












Click it and Unblock the Notifications