കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ക്ക് പിഡിപി പിന്തുണ

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മുത്തങ്ങയില്‍ ഭൂമി കൈയേറിയ ആദിവാസികള്‍ക്ക് പി ഡി പി പിന്തുണ പ്രഖ്യാപിച്ചു.

കൈയേറിയ ഭൂമിയില്‍ കഴിയുന്ന ആദിവാസികള്‍ക്ക് പിഡിപി നേതാക്കളുടെ സംഘം ഫിബ്രവരി ഏഴ് വെള്ളിയാഴ്ച ഭക്ഷ്യവസ്തുക്കളെത്തിച്ചു. മുത്തങ്ങയിലെ ആദിവാസി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ് പിഡിപി.

ജീവിക്കാന്‍ വേണ്ടി സമരം നയിക്കുന്ന ആദിവാസികള്‍ക്ക് തങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു.

കൈയേറിയ ഭൂമിയില്‍ കുടിലുകള്‍ക്ക് പുറമെ സ്ഥിരംവീടുകളും ആദിവാസികള്‍ നിര്‍മിച്ചുതുടങ്ങിയിട്ടുണ്ട്. കൈയേറിയ ഭൂമിയിലേക്ക് പുറത്തു നിന്നുള്ളവര്‍ അതിക്രമിച്ചു കടക്കാതിരിക്കാന്‍ ചെക്ക് പോസ്റുകളും സ്ഥാപിച്ചു.

ആദിവാസികള്‍ മുത്തങ്ങയില്‍ ഭൂമി കൈയേറിയിട്ട് ഒരു മാസമായെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ ഇതുവരെയുണ്ടായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X