അന്വേഷണം തുടരുമെന്ന് അച്യുതാനന്ദന്‍
തിരുവനന്തപുരം: വിവാദ പദ്ധതികള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
പാര്‍ട്ടി ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അച്യുതാനന്ദന്‍ അറിയിച്ചത്.
അന്നത്തെ എല്‍ ഡി എഫ് കണ്‍വീനറെന്ന നിലയില്‍ കൊക്കകോള, പാതിരാമണല്‍, പെരിയാര്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതാരെന്ന കാര്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇതേ കുറിച്ച് സി പി എം അന്വേഷിക്കും. താന്‍ നടത്തിവരുന്ന അന്വേഷണം തുടരുകയാണ്.
ഒരു ചെറിയ കമ്പനി തുടങ്ങുന്നതു സംബന്ധിച്ച് എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കൊക്ക കോള ചെറിയതല്ലെന്നും അത് നയപരമായ വിഷയമാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications