ദാവൂദ് സംഘത്തെ വെറുതെ വിട്ടു
ദുബായ്: ഈയിടെ ദുബായ് പൊലീസ് പിടികൂടിയ ദാവൂദ് സംഘത്തിലെ 11പേരെ മോചിപ്പിച്ചതായി അറിയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലിലായിരുന്ന ഇവരെ ഫിബ്രവരി ആറ് വ്യാഴാഴ്ചയാണ് വെറുതെ വിട്ടതെന്നറിയുന്നു.
ദാവൂദ് സംഘത്തിലെ 15 പേരെയാണ് പിടികൂടിയിരുന്നത്. മോചിപ്പിച്ചവരില്‍ ദാവൂദിന്റെ സഹോദരന്മാരായ നൂറ ഇബ്രാഹിം, മുസ്താഖിന്‍ ഇബ്രാഹിം, സഹായികളായ മുഹമ്മദ് ദോസ, മുസ്തഫ മജ്നു, ഇസാസ് പത്താന്‍ എന്നിവരുള്‍പ്പെടുന്നു. ഇവരെല്ലാം 1993ലെ മുംബൈ സ്ഫോടന പരമ്പരയില്‍ മുഖ്യപ്രതികളാണ്.
അതേ സമയം അഫ്താബ് ബക്തി, സലിം ചിപ്ലൂന്‍, സലിം തല്‍വാര്‍, താരീഖ് പര്‍വീന്‍ എന്നിവര്‍ ഇപ്പോഴും പൊലീസ് കസ്റഡിയിലാണ്. ദുബായ് പൊലീസ് പിടികൂടിയ ദാവൂദ് സംഘത്തില്‍പെട്ടവരെ വിട്ടുകിട്ടാന്‍ പാകിസ്ഥാന്‍ ശ്രമിച്ചുവരുന്നതിനിടയിലാണ് ആകസ്മികമായി ദുബായ് പൊലീസ് തന്നെ ഇവരെ മോചിപ്പിച്ചത്. ഇതിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications