ക്രിക്കറ്റ്: ബിപിഎല്ലിന്റെ ഉടന്‍ സേവനം
ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിന് ആവേശം കൂടിവരുന്നതോടെ പുതിയ പദ്ധതിയുമായി ബിപിഎല്‍. ടിവി കേടായാല്‍ ഒരു മണിക്കൂറിനുള്ളില്‍ അത് നന്നാക്കി നല്കാനാണ് ബിപിഎല്ലിന്റെ തീരുമാനം.
പക്ഷെ ഈ സേവനം ബിപിഎല്‍ കളര്‍ ടിവി വാങ്ങിയവര്‍ക്ക് മാത്രമേ ലഭിക്കൂ. ടിവിയ്ക്ക് എന്തെങ്കിലും തകരാറുണ്ടായാല്‍ ബിപിഎല്‍ സര്‍വീസ് സ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാല്‍ മതി. ബിപിഎല്‍ സര്‍വീസ് എഞ്ചിനീയര്‍ സ്ഥലത്തെത്തി 100 മിനിറ്റുകള്‍ക്കകം തകരാര്‍ പരിഹരിക്കും. ലോകകപ്പ് ആരംഭിക്കുന്ന ഫിബ്രവരി ഒമ്പതു മുതല്‍ 45 ദിവസത്തേക്കാണ് ഈ സേവനം ലഭ്യമാകുക.
ഇന്ത്യയില്‍ 19 നഗരങ്ങളില്‍ ഈ സേവനം ലഭിക്കും. 45 ദിവസം നീണ്ടുനില്ക്കുന്ന ഈ ക്രിക്കറ്റ് സീസണില്‍ ഈ സേവന പദ്ധതി നടപ്പാക്കാന്‍ 75 ലക്ഷമാണ് ബിപിഎല്‍ ചെലവിടുന്നത്.












Click it and Unblock the Notifications