റിലയന്‍സ് മൊബൈല്‍: ബുക്കിംഗ് തുടങ്ങി
ദില്ലി: റിലയന്‍സ് കമ്പനിയുടെ മൊബൈല്‍ ഫോണിന് ബുക്കിംഗ് ആരംഭിച്ചു. ആകര്‍ഷകമായ ഒട്ടേറെ സൗജന്യവാഗ്ദാനങ്ങളോടെയാണ് റിലയന്‍സ് ഇന്‍ഫോകോമിന്റെ ഇന്ത്യാ മൊബൈല്‍ വരുന്നത്.
സിഡിഎംഎ സംവിധാനം ഉപയോഗിക്കുന്ന ഈ മൊബൈലില്‍ 15 സെക്കന്റിന് വെറും പത്ത് പൈസ മാത്രമാണ് ഈടാക്കുന്നത്. വരിക്കാര്‍ക്ക് ഇന്ത്യയില്‍ എവിടേയുമുള്ള റിലയന്‍സ് ഫോണിലേക്ക് 400 മിനിറ്റ് നേരം സൗജന്യമായി വിളിക്കാം. പക്ഷെ മറ്റു മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാനോ അന്താരാഷ്ട്ര കാളുകള്‍ വിളിക്കാനോ ഈ സൗജന്യം ഉപയോഗപ്പെടുത്താനാവില്ല. ലോക്കല്‍ കാളുകള്‍ക്കും ഇന്‍ട്രാ-ഇന്റര്‍ സര്‍ക്കിള്‍ വിളികള്‍ക്കും മിനിറ്റിന് 40 പൈസയേ വരൂ.
400 മിനിറ്റ് നേരത്തെ സൗജന്യവിളികള്‍ക്ക് ശേഷമുള്ള വിളികള്‍ക്ക് സാധാരണ ഫോണ്‍ നിരക്കായിരിക്കും. ഒട്ടേറെ സൗജന്യമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് റിലയന്‍സ് മൊബൈലിന്റെ പ്രത്യേകത. ഉദാഹരണത്തിന് വോയ്സ് മെയില്‍, കാള്‍ വെയിറ്റിംഗ്, കാള്‍ ഡൈവര്‍ട്ട്, കാള്‍ കോണ്‍ഫറന്‍സിങ്, 24മണിക്കൂറും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം(ഇ-മെയില്‍ സ്വീകരിക്കാം, അയക്കാം) എന്നിവയാണ് ഈ സൗജന്യ സേവനങ്ങള്‍. ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേകിച്ച് മാസവാടക വേണ്ട.
ധീരുഭായ് അംബാനിയുടെ പേരിലുള്ള പയനിയര്‍ ഓഫര്‍ ആണ് ഉപഭോക്താക്കള്‍ക്കുള്ള പ്രധാന പദ്ധതി. ഈ പദ്ധതിപ്രകാരം വരിക്കാരാകാന്‍ ആദ്യം 3,000 രൂപ നിക്ഷേപം നല്കണം. പ്രതിമാസം 600 രൂപ വീതം മൂന്ന് വര്‍ഷം നല്കണം. ഈ പദ്ധതിയില്‍ അംഗമായി ചേരുന്നവര്‍ക്ക് 10,500 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്കും. മൂന്നുവര്‍ഷത്തെ ഇന്‍ഷ്വറന്‍സും ഒരു വര്‍ഷത്തെ വാറന്റിയും നല്കും.
രാജ്യത്തുള്ള രണ്ട് ലക്ഷത്തോളം വരുന്ന അംബാനി ഏജന്റുമാരില്‍ നിന്നും 11,000 കടകളില്‍ നിന്നും കണക്ഷന്‍ എടുക്കാവുന്നതാണ്.












Click it and Unblock the Notifications