തിരുപ്പതി ക്ഷേത്രത്തില്‍ റോപ്പ്വേ
തിരുപ്പതി: തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തരുടെ സൗകര്യത്തിനായി ആകാശമാര്‍ഗത്തിലുള്ള റോപ്പ്വേ നിര്‍മിക്കും.
ക്ഷേത്രത്തിലേക്കുള്ള നടവഴി തുടങ്ങുന്ന അലിപുരിയില്‍ നിന്നും കുന്നിന്മുകളിലെ ഗരുഡാദ്രി നഗര്‍ വരെയാണ് റോപ്പ് വേ പണിയുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള രണ്ട് ടെര്‍മിനലുകള്‍ റോപ്പ് വേ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും സ്ഥാപിക്കും.
രണ്ട് മാസത്തിനുള്ളില്‍ റോപ്പ്വെയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ആന്ധ്രാപ്രദേശ് വിനോദസഞ്ചാര വികസന കോര്‍പ്പറേഷന് വേണ്ടി ഒരു ആസ്ത്രേലിയന്‍ കമ്പനിയാണ് റോപ്പ് വേ നിര്‍മിക്കുന്നത്.
ഒമ്പത് പേര്‍ക്ക് സഞ്ചരിക്കാവുന്ന 140 ഇറക്കുമതി ചെയ്ത കേബിള്‍ കാറുകള്‍ റോപ്വേയിലുണ്ടാവും. 100 കോടി രൂപയുടെ പദ്ധതി 2004ഓടെ പൂര്‍ത്തിയാവും.












Click it and Unblock the Notifications