വൈദ്യുതി ബോര്‍ഡ് പ്രതിനിധികളെ തടഞ്ഞു
തിരുവനന്തപുരം: എ ഡി ബി ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കെത്തിയ വൈദ്യുതി ബോര്‍ഡ് പ്രതിനിധികളെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷാസ്ഥയുണ്ടായി.
എം സി റോഡില്‍ സൗത്ത് പാര്‍ക്ക് ഹോട്ടലിന് മുന്നില്‍ രാവിലെ 10.15ഓടെയാണ് ഡി വൈ എഫ് ഐ നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം വൈദ്യുതി ബോര്‍ഡ് പ്രതിനിധികളെ തടഞ്ഞത്.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി. എം. മനോഹരന്‍, അംഗങ്ങളായ ചെറിയാന്‍. മുരുകയ്യ എന്നിവരുടെ കാറുകള്‍ക്ക് മുന്നിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. എ ഡി ബി ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ കാറുകള്‍ തടഞ്ഞ് അവയില്‍ കരിങ്കൊടി കെട്ടി. വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടു.
അല്പം വൈകിയാണ് പൊലീസെത്തിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍സിംഗിന്റെ നേതൃത്വത്തില്‍ പൊലീസെത്തി സമരക്കാരെ അറസ്റ് ചെയ്തു. തുടര്‍ന്നാണ് യൂണിവേഴ്സിറ്റി കോളജ് വളപ്പില്‍ നിന്ന് കല്ലേറുണ്ടായത്. പൊലീസും തിരിച്ചു കല്ലെറിഞ്ഞു. ഹോട്ടലിന്റെ മുന്‍വശത്തെ ഗേറ്റിന്റെ ചില്ലുകള്‍ക്കും രണ്ട് കെ എസ് ആര്‍ ടി സി ബസുകള്‍ക്കും കേടുപാടുണ്ടായി.












Click it and Unblock the Notifications