വന്‍കുഴല്‍പ്പണ സംഘം പിടിയില്‍
ചെന്നൈ: മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വന്‍കുഴല്‍പ്പണ സംഘം എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായി.
കഴിഞ്ഞ നാല് മാസത്തിനിടെ നൂറോളം കോടി രൂപയാണ് സംഘം ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത്. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 72 ലക്ഷം രൂപയും രണ്ട് ക്വാളിസ് വാഹനങ്ങളും പിടിച്ചെടുത്തു. ആറ് പേരാണ് പിടിയിലായത്. സംഘത്തലവന്മാരെ തിരഞ്ഞുവരികയാണ്.
സി. കെ. ബീരാന്‍കുട്ടി, പി. സഫീര്‍, കെ. സമീര്‍ ബാബു, കെ. കുഞ്ഞിമുഹമ്മദ്, എ. പി. അഷ്റഫ്, മുഹമ്മദ് ഷരീഫ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 96,01,08,375 രൂപയുടെ കുഴല്‍പ്പണം ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയതായി പിടിയിലായവര്‍ പറഞ്ഞു.
വിരുഗംപാക്കം താരാചന്ദ് കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ച് കുഴല്‍പ്പണമിടപാട് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications