Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനേജ്മെന്റിന്റെ സമുദായത്തിന് സംവരണം റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ മാനേജ്മെന്റ് ഉള്‍പ്പെടുന്ന സമുദായത്തിലെ അംഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ഹൈക്കോടതി റദ്ദാക്കി.

സ്കൂള്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന് സംവരണം നല്‍കുന്നത് ഭരണഘടാനാ വിധേയമല്ലെന്ന് ജസ്റിസുമാരായ എസ്. ശങ്കരസുബന്‍, എ. ലക്ഷ്മിക്കുട്ടി എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അഖില കേരള ധീവരസഭയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇതുവരെയുള്ള പ്രവേശനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.

98-99ലെ പ്രോസ്പെക്ടസില്‍ പറഞ്ഞിട്ടുള്ള സംവരണ വ്യവസ്ഥകളാണ് പരാതി സമര്‍പ്പിച്ചവര്‍ ചോദ്യം ചെയ്തത്. സ്വകാര്യ എയ്ഡഡ് സ്കൂളുകളില്‍ സ്കൂള്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന് 10 ശതമാനവും ന്യൂനപക്ഷ സ്കൂളുകളില്‍ 20 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രോസ്പെക്ടസില്‍ പറയുന്നത്.

സ്കൂള്‍ പ്രതിനിധീകരിക്കുന്ന സമുദായത്തില്‍ മുന്നോക്ക സമുദായവും ഉള്‍പ്പെടുമെന്നും ഇത്തരം സംവരണം നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+