ഭവനനിര്‍മാണ വായ്പ: ഉത്തരവുകള്‍ റദ്ദാക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവനനിര്‍മാണ വായ്പ അനുവദിക്കുന്ന 2001-02 വര്‍ഷത്തെ ഉത്തരവുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവരെ വായ്പ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് വായ്പ നല്‍കാനുള്ള ഉത്തരവാണ് റദ്ദാക്കുന്നത്.
ബാങ്കുകളുടെ സഹകരണത്തോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവന നിര്‍മാണ വായ്പ നല്‍കുന്നത്. സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൂടാതെ സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍, കനറ ബാങ്ക് എന്നിവയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവന നിര്‍മാണ വായ്പ നല്‍കും.
അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 8.75 ശതമാനവും അതിന് മുകളില്‍ ഒമ്പത് ശതമാനവുമാണ് പലിശ.












Click it and Unblock the Notifications