ജോയ് ആലൂക്ക ജീവന്‍ ടിവി എംഡി
കൊച്ചി: ജീവന്‍ ടി.വിയുടെ എം.ഡി.യായി ജോയ് ആലൂക്കയെ നിയമിച്ചു. ആലുക്കാസ് ജ്വല്ലറിയുടെ അന്തര്‍ദേശീയ ചെയര്‍മാനാണ് ജോയ് ആലൂക്ക. ജീവന്‍ ടിവി ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.
പി.സി. സിറിയക്കായിരുന്നു ജീവന്‍ ടി.വിയുടെ എം.ഡി. അദ്ദേഹത്തെ വൈസ് ചെയര്‍മാനായി നിയമിച്ച ഒഴിവിലേക്കാണ് ജോയ് ആലുക്കയെ നിയമിച്ചത്.
ജീവന്‍ ടി.വിയില്‍ വൈവിധ്യമാര്‍ന്ന കൂടുതല്‍ പരിപാടികള്‍ ഉള്‍ക്കൊള്ളിക്കുമെന്നും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ജോയ് ആലൂക്ക അറിയിച്ചു.












Click it and Unblock the Notifications