കോഴിക്കോട്ട് മാജിക് തീം പാര്‍ക്ക്
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് തീം പാര്‍ക്ക് കോഴിക്കോട്ട് വരുന്നു. പ്രശസ്ത മാന്ത്രികനായിരുന്ന പ്രൊഫ. വാഴക്കുന്നത്തിന്റെ ജന്മവാര്‍ഷികദിനമായ ഫിബ്രവരി എട്ട് ശനിയാഴ്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. 25 ലക്ഷം രൂപയ്ക്കാണ് മാജിക് തീം പാര്‍ക്ക് ഒരുക്കുന്നത്.
മാന്ത്രിവിദ്യകളും ഭീതി ജനിപ്പിക്കുന്ന വിസ്മയങ്ങളുടെ മിഥ്യാലോകവുമാണ് മാജിക് തീം പാര്‍ക്കില്‍ പ്രേക്ഷകര്‍ക്ക് കാണാനാവുക. മറ്റ് അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി മാന്ത്രികവിദ്യകളുടെ അത്ഭുതങ്ങളാണ് ഇവിടെ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ജൂനിയര്‍ ഹൗഡിനി എന്നറിയപ്പെടുന്ന മാന്ത്രികന്‍ പ്രദീപാണ് പാര്‍ക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. സംഗീത നാടക അക്കദാമി ഏര്‍പ്പെടുത്തിയ മാജിക്കിനുള്ള ആദ്യത്തെ അവാര്‍ഡ് ലഭിച്ച മാന്ത്രികനാണ് പ്രദീപ്.
നാല് തിയേറ്ററുകളും പസ്ല്‍കോര്‍ട്ട്, ചൂതാട്ടക്കാരുടെ തെരുവ് , മായാ അറ, സുവനീര്‍ ഷോപ്പ്, മ്യൂസിയം, ഫുഡ് കോര്‍ച്ച്, മാജിക് സ്കൂള്‍, ഗവേഷണകേന്ദ്രം എന്നിവയും പാര്‍ക്കിലുണ്ടാവും.
മാജിക് ഗവേഷണ പഠന കേന്ദ്രവും സൊസൈറ്റി ഫോര്‍ എജ്യുക്കേഷണല്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ഫോര്‍ ചില്‍റന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്.
തിയേറ്ററുകളില്‍ എല്ലാ ദിവസവും മാജിക് അരങ്ങേറും. ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്ററില്‍ കുട്ടികള്‍ക്കുള്ള തമാശയിനങ്ങളും ഇല്യൂഷന്‍ ചേംബറില്‍ കണ്ണാടികള്‍ ഉപയോഗിച്ചുള്ള വിസ്മയങ്ങളുമാണുണ്ടാവുക. പ്രദീപിന്റെ സഹായത്തോടെ ആറ് മാന്ത്രികരാണ് ദിവസവും മാജിക് അവതരിപ്പിക്കുക.
ഒട്ടേറെ റിക്കാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള കലാകാരനാണ് പ്രദീപ്. 1991ല്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് 450 കിലോമീറ്റര്‍ ദൂരം കണ്ണുകള്‍ മൂടിക്കെട്ടി യാത്ര ചെയ്തതിന് ഇദ്ദേഹം ലിംക ലോകറിക്കാര്‍ഡ് പുസ്തകത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications