കൊക്ക കോള: അന്വേഷിക്കണമെന്ന് നായനാര്‍
പാലക്കാട്: പ്ലാച്ചിമടയില്‍ കൊക്ക കോള ഫാക്ടറി ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാര്‍. ഫിബ്രവരി ഏഴ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊക്ക കോള ഫാക്ടറി പൂട്ടണോ വേണ്ടയോ എന്നതിനെ കുറിച്ച് തീരുമാനിക്കണം. പ്രശ്നം സംബന്ധിച്ച് വിശദമായി പഠിച്ചിട്ടില്ലാത്തതിനാല്‍ കൊക്ക കോള ഫാക്ടറി പൂട്ടണോയെന്നതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല.
ഫാക്ടറിയ്ക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ച് മുന്‍ എല്‍ഡിഎഫ് മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications