എസ്എഫഐ സമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യാസമ്മേളനം കോഴിക്കോട് ഫിബ്രവരി 14ന് ആരംഭിക്കും. സമ്മേളനം പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസു ഉദ്ഘാടനം ചെയ്യും.
അഞ്ചുദിവസത്തെ സമ്മേളനത്തില്‍ ആഗോളവല്ക്കരണത്തിന്റെ പ്രത്യാഘാതം വിദ്യാഭ്യാസത്തില്‍ എന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് ഫിബ്രവരി ഏഴ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയില്‍ 50,000 പേര്‍ പങ്കെടുക്കും.
സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
സെമിനാറുകളില്‍ ഉടനീളം സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സിതാറാം യെച്ചൂരി പങ്കെടുക്കും. പ്രതിനിധി സമ്മേളനം ഫിബ്രവരി 15ന് ജാവേദ് അഖ്തര്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 800 പ്രതിനിധികള്‍ പങ്കെടുക്കും.
എസ്എഫ്ഐയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു പ്രദര്‍ശനവും കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും.












Click it and Unblock the Notifications