ടെക്നോപാര്‍ക്കിലേക്ക് ബ്രിട്ടീഷ് കമ്പനി
തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോപാര്‍ക്കിലേക്ക് ബ്രിട്ടനില്‍ നിന്ന് ഒരു സോഫ്റ്റ്വെയര്‍ കമ്പനി എത്തുന്നു. അലയന്‍സ് എജിയുടെ സഹോദരസ്ഥാപനമായ അലയന്‍സ് കോണ്‍ഹില്‍ എന്ന കമ്പനിയാണ് തങ്ങളുടെ സോഫ്റ്റ്വെയര്‍ വികസനകേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങുന്നത്.
ഈ പദ്ധതിക്കായി കമ്പനി അഞ്ചുലക്ഷം പൗണ്ട് (ഏകദേശം 3.92 കോടി രൂപ) മുതല്‍ മുടക്കും. ടെക്നോപാര്‍ക്കിലെ ചന്ദ്രഗിരി ബില്‍ഡിംഗിലാണ് അലയന്‍സ് ഓഫീസ് തുറക്കുക. ഇന്ത്യയില്‍ അലയന്‍സ് കോണ്‍ഹില്ലിന്റെ ഏക ഓഫീസായിരിക്കും തിരുവനന്തപുരത്തേത്. കഴിഞ്ഞ ദിവസം അലയന്‍സ് കോണ്‍ഹില്ലിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോണ്‍ നോവ്ല്‍സ് അറിയിച്ചതാണ് ഇക്കാര്യം. കേരളത്തില്‍ നല്ലൊരു കരിയര്‍ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ആളുകളെ ധാരളമായി കിട്ടാനുണ്ടെന്നതിനാലാണ് ഇവിടെ കേന്ദ്രം തുറക്കുന്നതെന്നും ജോണ്‍ നോവ്ല്‍സ് പറഞ്ഞു.
കമ്പനിയുടെ ചീഫ് ഇന്‍ഷ്വറന്‍സ് ഓഫീസര്‍ ജേ-ാണ്‍ നോള്‍സ് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് നിക്ഷേപമിറക്കാന്‍ സന്നദ്ധമാകുന്ന ഇത്തരം വന്‍ ഐ.ടി.കമ്പനികളുടെ താത്പര്യങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് മന്ത്രി അറിയിച്ചു. വ്യവസായത്തിനനുകൂലമായ സംസ്ഥാനത്തെ അന്തരീക്ഷം ഈയിടെ നടന്ന ആഗോളനിക്ഷേപകസമ്മേളനത്തില്‍ വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications