ഒമ്പതിന് ടെലഫോണ്‍ ചരമദിനം
തിരുവനന്തപുരം: ടെലഫോണ്‍ വാടക നിരക്കുകള്‍ കൂട്ടിയതില്‍ പ്രതിഷേധിച്ച് അഖില കേരള ടെലഫോണ്‍ സബ്സ്ക്രൈബേഴ്സ് അസോസിയേഷന്‍ ഫിബ്രവരി ഒമ്പതിന് ഫോണ്‍കോളുകള്‍ ചെയ്യാതെ പ്രതിഷേധദിനം ആചരിക്കും.
ഫിബ്രവരി ഒമ്പതിന് എല്ലാ ടെലഫോണ്‍ വരിക്കാരും ടെലഫോണുകള്‍ ഉപേക്ഷിച്ച് പ്രതിഷേധ പ്രകടനത്തില്‍ പങ്കുചേരണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രത്നകുളം മല്ലിശേരി ആവശ്യപ്പെട്ടു.
വാടനിരക്കുകള്‍ കൂട്ടിയ നടപടി ടെലഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഉടന്‍ പിന്‍വലിക്കണം. ലോക്കല്‍ കോളുകളുടെ പള്‍സ് നിരക്ക് പഴയതുപോലെ മൂന്ന് മിനുട്ടാക്കുകയും വേണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമമാര്‍ഗം സ്വീകരിക്കുമെന്നും രത്നകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications