കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയത്തിന്റെ താക്കോല്‍ ഞാനല്ല: സച്ചിന്‍

  • By Staff
Google Oneindia Malayalam News

കേപ് ടൗണ്‍: വിജയത്തിന്റെ താക്കോല്‍ താന്‍ മാത്രമല്ലെന്ന് ഇന്ത്യയുടെ മാസ്റര്‍ ബ്ലാസ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോകകപ്പ് ക്രിക്കറ്റിന് ഒരു ദിവസം മുമ്പ്, കേപ് ടൗണില്‍ ഫിബ്രവരി ഏഴ് വെള്ളിയാഴ്ച വാര്‍ത്താലേഖകര്‍ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. ഇവിടെ ഒരു പോയിന്റ് വരെ മാത്രമേ വ്യക്തിക്ക് കളിക്കാനാവൂ. ജനങ്ങളുടെ അഭിപ്രായം കേട്ട് ചാഞ്ചാടരുതെന്ന് ഞാന്‍ പഠിച്ചു. കളിക്കളത്തിലുണ്ടാക്കിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ താന്‍ തന്റെ കഴിവ് വിലയിരുത്തൂ. - സച്ചിന്‍ പറഞ്ഞു.

ക്രിക്കറ്റ് മൈതാനത്ത് ഇതുവരെ എന്റെ കഴിവിന്റെ പരമാവധി നല്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ എന്റെ സ്വന്തം കണ്ണുകള്‍കൊണ്ട് മാത്രമേ എന്നെ വിലയിരുത്തൂ. - സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മികച്ചതാണ്. ഈ ടൂര്‍ണ്ണമെന്റില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഈ ടീമിന് കഴിയും. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. എല്ലാവരും അവരുടെ ഭാഗങ്ങള്‍ നന്നായി നിര്‍വഹിച്ചാല്‍ മാത്രമേ ഒരു ടീമിന് ശോഭിക്കാന്‍ കഴിയൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X