എല്‍ടിടിഇ ആയുധം കടത്തുന്നു
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരുമായി സമാധാനചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും എല്‍ടിടിഇ അത്യാധുനിക ആയുധങ്ങള്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. സമാധാനചര്‍ച്ചകള്‍ നിരീക്ഷിക്കുന്ന ശ്രീലങ്കാ മോണിറ്ററിംഗ് മിഷന് (എസ്എല്‍എംഎം) വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിമാനങ്ങളെ വെടിവെച്ചിടാവുള്ള പീരങ്കിയുമായി തമിഴ്പുലികള്‍ സഞ്ചരിച്ചിരുന്ന ഒരു ട്രോളര്‍ ശ്രീലങ്കന്‍ സേന വടക്കന്‍ ശ്രീലങ്കയില്‍ കണ്ടെത്തിയിരുന്നു. ഈ ട്രോളര്‍ പരിശോധിക്കാന്‍ എസ്എല്‍എംഎം പ്രവര്‍ത്തകര്‍ തുനിഞ്ഞപ്പോള്‍ ട്രോളറിലുണ്ടായിരുന്ന തമിഴ്പുലികള്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് നാവിക നിരീക്ഷകര്‍ പുലര്‍ച്ചെ രഹസ്യമായി ട്രോളര്‍ പരിശോധിച്ചപ്പോള്‍ രണ്ട് മെഷീന് ഗണ്ണുകളും വിമാനങ്ങളെ വെടിവെച്ചിടാനുള്ള പടക്കോപ്പുകളും കണ്ടെത്തിയതായി എസ്എല്‍എംഎം വക്താവ് ടോര്കെല്സ്സണ് പറഞ്ഞു.
എന്നാല്‍ എസ്എല്എംഎമിന്റെ ഈ പ്രസ്താവന പുറത്തുവന്നയുടന്‍ ട്രോളറിലുണ്ടായിരുന്ന തമിഴ്പുലികള്‍ സ്ഫോടനം നടത്തി ആത്മഹത്യ ചെയ്തു. പൊട്ടിത്തെറിയില്‍ ട്രോളറും ട്രോളറിലെ വെടിക്കോപ്പുകളും ഛിന്നഭിന്നമായി. മൂന്ന് തമിഴ്പുലികളുടെ ജഡവും ചിതറിത്തെറിച്ചു.
ഫിബ്രവരി 23 മുതല്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണ് എല്‍ടിടിഇയുടെ ഈ നടപടിയെന്ന് ടോര്കെല്സ്സണ് പറഞ്ഞു. അഞ്ചാം വട്ട സമാധാന ചര്‍ച്ച ഫിബ്രവരി എട്ട് ശനിയാഴ്ച ബെര്‍ലിനില്‍ തുടങ്ങാനിരിക്കെയാണ് ഈ സംഭവം. ഇത് ഭാവിയിലെ സമാധാനചര്‍ച്ചകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുമോ എന്ന ആശങ്ക പരക്കെയുണ്ട്. ഈപ്രശ്നത്തില്‍ എല്‍ടിടിഇ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications