കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ടിടിഇ ആയുധം കടത്തുന്നു

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരുമായി സമാധാനചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും എല്‍ടിടിഇ അത്യാധുനിക ആയുധങ്ങള്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. സമാധാനചര്‍ച്ചകള്‍ നിരീക്ഷിക്കുന്ന ശ്രീലങ്കാ മോണിറ്ററിംഗ് മിഷന്‍ (എസ്എല്‍എംഎം) വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിമാനങ്ങളെ വെടിവെച്ചിടാവുള്ള പീരങ്കിയുമായി തമിഴ്പുലികള്‍ സഞ്ചരിച്ചിരുന്ന ഒരു ട്രോളര്‍ ശ്രീലങ്കന്‍ സേന വടക്കന്‍ ശ്രീലങ്കയില്‍ കണ്ടെത്തിയിരുന്നു. ഈ ട്രോളര്‍ പരിശോധിക്കാന്‍ എസ്എല്‍എംഎം പ്രവര്‍ത്തകര്‍ തുനിഞ്ഞപ്പോള്‍ ട്രോളറിലുണ്ടായിരുന്ന തമിഴ്പുലികള്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് നാവിക നിരീക്ഷകര്‍ പുലര്‍ച്ചെ രഹസ്യമായി ട്രോളര്‍ പരിശോധിച്ചപ്പോള്‍ രണ്ട് മെഷീന്‍ ഗണ്ണുകളും വിമാനങ്ങളെ വെടിവെച്ചിടാനുള്ള പടക്കോപ്പുകളും കണ്ടെത്തിയതായി എസ്എല്‍എംഎം വക്താവ് ടോര്‍കെല്‍സ്സണ്‍ പറഞ്ഞു.

എന്നാല്‍ എസ്എല്‍എംഎമിന്റെ ഈ പ്രസ്താവന പുറത്തുവന്നയുടന്‍ ട്രോളറിലുണ്ടായിരുന്ന തമിഴ്പുലികള്‍ സ്ഫോടനം നടത്തി ആത്മഹത്യ ചെയ്തു. പൊട്ടിത്തെറിയില്‍ ട്രോളറും ട്രോളറിലെ വെടിക്കോപ്പുകളും ഛിന്നഭിന്നമായി. മൂന്ന് തമിഴ്പുലികളുടെ ജഡവും ചിതറിത്തെറിച്ചു.

ഫിബ്രവരി 23 മുതല്‍ നിലനില്ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണ് എല്‍ടിടിഇയുടെ ഈ നടപടിയെന്ന് ടോര്‍കെല്‍സ്സണ്‍ പറഞ്ഞു. അഞ്ചാം വട്ട സമാധാന ചര്‍ച്ച ഫിബ്രവരി എട്ട് ശനിയാഴ്ച ബെര്‍ലിനില്‍ തുടങ്ങാനിരിക്കെയാണ് ഈ സംഭവം. ഇത് ഭാവിയിലെ സമാധാനചര്‍ച്ചകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുമോ എന്ന ആശങ്ക പരക്കെയുണ്ട്. ഈപ്രശ്നത്തില്‍ എല്‍ടിടിഇ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X