ഇന്ത്യയിലെ വൈദികന് യുഎസില്‍ ശിക്ഷ
ന്യൂയോര്‍ക്ക്: 12വയസായ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് ഇന്ത്യയില്‍ നിന്നുള്ള വൈദികന്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തി. വൈദികരുടെ ലൈംഗികാപവാദക്കേസുകള്‍ അന്വേഷിക്കാന്‍ ഇന്ത്യയില്‍ നിന്ന് പോയതായിരുന്നു ഫ്രാന്‍സിസ് നെല്‍സണ്‍ എന്ന 38 കാരനായ വൈദികന്‍.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയില്‍ അറസ്റിലായ നെല്‍സണ്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഈ കേസില്‍ കോടതി മാര്‍ച്ച് 25ന് ശിക്ഷ വിധിക്കും. ശിക്ഷാ കാലാവധി തീര്‍ന്നാല്‍ ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കും.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങുന്ന ന്യൂയോര്‍ക്കിലെ ആദ്യ വൈദികനാണ് ഫ്രാന്‍സിസ് നെല്‍സണ്‍. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികരെ രക്ഷിക്കാന്‍ പള്ളി ശ്രമിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് അത്തരം ഒരു ഡസന്‍ കേസുകളില്‍ തീര്‍പ്പുകല്പിക്കാന്‍ പള്ളിതന്നെ അധികൃതരെ ചുമതല ഏല്പിക്കുകയായിരുന്നു.
1999 മെയ് 27നാണ് നെല്‍സണ്‍ പെണ്‍കുട്ടിയുടെ ബ്രൂക്ക്ലിനിലുള്ള വസതിയില്‍ ക്ഷണിക്കാതെ കയറിച്ചെന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.












Click it and Unblock the Notifications