ജനങ്ങള്‍ വിഎസിനെ അടിക്കും: എംവിആര്‍
തൃശൂര്‍: നായനാര്‍ ഭരണകാലത്തു നടന്ന അഴിമതികളും തിരിമറികളും അറിഞ്ഞില്ലെന്നു പറയുന്ന വി.എസ്. അച്യുതാനന്ദന്റെ മുഖത്തു ജനങ്ങള്‍ അടിക്കുമെന്ന് മന്ത്രി എം.വി. രാഘവന്‍. ഫിബ്രവരി എട്ട് ശനിയാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനിയ്ക്ക് ലൈസന്‍സ് അനുവദിച്ചതും എ.ഡി.ബി. വായ്പാ കരാറും മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയുടെ മേശപ്പുറത്തു വച്ചത് കുടം തുറന്നുവിട്ട ഭൂതത്തെപ്പോലെ സി.പി.എമ്മിനെ വേട്ടയാടുകയാണ്.
കൊക്കോക്കോള കമ്പനിക്ക് അനുമതി നല്‍കിയവരുടെ മുഖത്തടിക്കണമെന്ന് പ്രസംഗിച്ച അച്യുതാനന്ദന്റെ മുഖത്താവും ജനം ആദ്യ അടിക്കുകയെന്നും രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications