Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല്കെട്ടിന്റെ മുഖം മിനുക്കുന്നു

തിരുവനന്തപുരം : വിനോദസഞ്ചാരികളുടെ ആകര്‍ഷണങ്ങളിലൊന്നായ വര്‍ക്കലയിലെ ഗസ്റ്റ് ഹൗസിനോടനുബന്ധിച്ചുള്ള നാലുകെട്ടിന്റെ മുഖം മിനുക്കുന്നു. നാലുകെട്ട് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ 9.80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുക.

ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള മോടികൂട്ടല്‍ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. 100 വര്‍ഷങ്ങള്‍ക്കുമുന്‍പ് തിരുവിതാംകൂര്‍ മഹാരാജ-ാവ് നിര്‍മ്മിച്ചതാണ് ഈ നാലുകെട്ട്. തടി കൊണ്ടുള്ള മേല്‍ക്കൂരയില്‍ മംഗലാപുരം ഓടാണ് പതിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഗതകാലപ്രൗഡി നിലനിര്‍ത്തിക്കൊണ്ട് പരമ്പരാഗത ശൈലി അനുകരിച്ചായിരിക്കും മോടികൂട്ടല്‍. വലിയ അടുക്കളയും രണ്ട് മുറികളും വരാന്തയും ഉള്‍പ്പെട്ടതാണ് നാലുകെട്ട്.

വാസ്തുവിദ്യാപ്രകാരമായിരിക്കും നാലുകെട്ടിനെ ആകര്‍ഷകമാക്കുക. ആറ-ന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തിനാണ് പുതുക്കിപ്പണിയലിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്. പണി ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+