ദുബായില്‍ മൂന്ന് മലയാളികള്‍ മരിച്ചു
ദുബായ്: ദുബായിലെ അല്‍ഖൂസ് വ്യവസായമേഖലയില്‍ പടക്കനിര്‍മ്മാണശാലയുടെ സംഭരണകേന്ദ്രത്തില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു.
കാസര്‍കോട് തളങ്കര ദീനാര്‍ നഗര്‍ പതിക്കുന്നിലെ എം.എം. അബ്ദുള്ളയുടെ മകന്‍ സിറാജുദ്ദീന്‍(25), മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക താമസിക്കുന്ന തളങ്കരയിലെ കെ. അബ്ദുള്‍ മജീദിന്റെ കമന്‍ കെ.എ. അബ്ദുള്‍ ഹമീദ്(22), കണ്ണൂര്‍ കൊയ്യം ഹൈസ്കൂളിനടുത്ത എം.വി. അബ്ദുല്ലയുടെയും സി.കെ. മറിയയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍(24) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇവിടെ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.
സ്ഫോടകശക്തിയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്തപ്പോഴുണ്ടായ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രാസവസ്തുക്കളല്ല സ്ഫോടക കാരണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ചില ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. സ്ഫോടനത്തില്‍ മൂന്ന് സംഭരണശാലകള്‍ തകര്‍ന്നു.
സിറാജുദ്ദീനെ ബെല്‍റ്റിന്റെ ബക്കിള്‍ നോക്കിയും മജീദിനെ കൈയിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം നോക്കിയുമാണ് തിരിച്ചറിഞ്ഞത്. അഞ്ചുമാസം മുമ്പ് ദുബായിലേക്ക് പോയ സിറാജുദ്ദീന്‍ സുഹൃത്തായ ഖാദറിനെ കാണാനാണ് സ്ഫോടനം നടന്ന ഗോഡൗണിലേക്ക് പോയത്.
ഏഷ്യന്‍മേഖലയിലെ വികസ്വര രാഷ്ട്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ പടക്കങ്ങളാണ് സ്ഫോടനത്തിന് കാരണമായതെന്ന് പറയുന്നു. അന്താരാഷ്ട്ര നിലവാരം പാലിക്കാത്ത സ്ഫോടകവസ്തുക്കളുടെ ഇറക്കുമതി കര്‍ശനമായി നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് ദുബായ് ഭരണകൂടം.












Click it and Unblock the Notifications