മക്കയില്‍ തീര്‍ഥാടക ലക്ഷങ്ങള്‍
മക്ക: ഹജ്കര്മ്മത്തില് പങ്കെടുക്കാനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ വിശുദ്ധനഗരമായ മക്കയിലെത്തി. മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന ജുമുഅ നമസ്കാരത്തില്‍ ഏകദേശം 20 ലക്ഷം വിശ്വാസികള്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്ക്.
ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ തിക്കിത്തിരക്കിയപ്പോള്‍ ഹറം പള്ളിയുടെ തിരുമുറ്റവും കടന്ന് ചുറ്റുമുള്ള നിരത്തുകളും നിറഞ്ഞുകവിഞ്ഞു. പള്ളിയുടെ മൂന്ന് മുകള്‍ ത്തട്ടുകളും താഴെതട്ടും നിറഞ്ഞിരുന്നു.
ജീവിതത്തിലെ പാപക്കറ കഴുകിക്കളയാനും പ്രായശ്ചിത്ത വിചാരത്തോടെ നല്ല ജീവിതത്തിലേക്ക് മടങ്ങാനുമുള്ള മാര്‍ഗമാണ് പരിശുദ്ധ ഹജെന്ന് ഇമാം ഷെയ്ഖ് സുഊദ് ശുറൈമി ഖുതുബയില്‍ പറഞ്ഞു.
ഫിബ്രവരി 10 തിങ്കളാഴ്ചയാണ് ഹജ് കര്‍മ്മം. ഇതില്‍ പങ്കെടുക്കാനായി മക്കയിലെ ഹജ്കൂടാരങ്ങളില് നിന്ന് ഹാജിമാര്‍ മിനയിലേക്ക് പുറപ്പെട്ടു തുടങ്ങി. ഫിബ്രവരി ഒമ്പത് ഞായറാഴ്ച മിനയില്‍ താമസിക്കുന്ന ഹാജിമാര്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ അറഫ സംഗമിത്തനായി പുറപ്പെടും.
ഇന്ത്യയില്‍ നിന്ന് വ്യോമയാന വകുപ്പ് മന്ത്രി സയ്യിദ് ഷാനവാസ് ഹുസൈന്റെ നേതൃത്വത്തിലുള്ള 16അംഗസംഘം മക്കയില്‍ എത്തി. പ്രധാനമന്ത്രി വാജ്പേയിയുടെ സന്ദേശം സംഘം സൗദി രാജാവിന് കൈമാറും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications