ഇന്ത്യന്‍ പ്രതിനിധികളെ പുറത്താക്കി
ഇസ്ലാമബാദ്: ഇന്ത്യ പാക് ഡപ്യൂട്ടി ഹൈകമ്മീഷണറെ പുറത്താക്കിയത നടപടിയോട് പാകിസ്ഥാന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു.
ഇന്ത്യയുടെ ഹൈകമ്മീഷണര്‍ ചുമതലയുള്ള സുധീര്‍ വ്യാസിനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും പാകിസ്ഥാനും പുറത്താക്കി. 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാന്‍ പാകിസ്ഥാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയുടെ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് രാജ്യംവിട്ടുപോകാന്‍ ഒരാഴ്ച അനുവദിച്ചിട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടി അനാവശ്യമാണെന്നും പാകിസ്ഥാന്‍ ഏറ്റുമുട്ടലിന്റെയും ശത്രുതയുടെയും പാത സ്വീകരിക്കുകയാണെന്നും ഇന്ത്യയുടെ വിദേശകാര്യവക്താവ് നവജേത് സര്‍ന പറഞ്ഞു.












Click it and Unblock the Notifications