ഗള്‍ഫ്: മടങ്ങുന്നവര്‍ക്ക് സഹായം വേണം
തിരുവനന്തപുരം: യുഎഇയില്‍ നിന്ന് പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവര്‍ക്ക് വിമാന നിരക്കില്‍ സൗജന്യമനുവദിക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഫിബ്രവരി ഒമ്പത് ഞായറാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി എ.ബി. വാജ്പേയിയ്ക്ക് ഫാക്സ് സന്ദേശമയച്ചു.
അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെട്ട ഇവരില്‍ ഏറിയകൂറും റിക്രൂട്ടിംഗ് ഏജന്റുമാരാലോ സ്പോണ്‍സര്‍മാരാലോ വഞ്ചിക്കപ്പെട്ടവരാണ്. ഉപജീവനം തേടിയാണ് ഇവര്‍ ഗള്‍ഫിലെത്തിയത്.- ആന്റണി സന്ദേശത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരും ഇവരെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗള്‍ഫില്‍ നിന്നും മാപ്പ് ലഭിച്ചു മടങ്ങുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കുന്ന എയര്‍ലൈന്‍സിന് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications