എന്‍എസ്എസ്: ബിജെപി വിമര്‍ശിക്കുന്നു
തിരുവനന്തപുരം: എന്‍എസ്എസ് ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും എതിരായ നിലപാടെടുക്കുന്നത് നായര്‍സമുദായത്തിന് ദോഷം ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.പി. മുകുന്ദന്‍. ഫിബ്രവരി ഒമ്പത് ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ് സ്ഥാപിച്ച കാലത്ത് നേതാവ് മന്നം പത്മനാഭന്‍ എടുത്ത നിലപാടുകളിലേക്ക് എന്‍എസ്എസ് നേതത്വം മടങ്ങിപ്പോവുകയാണ് വേണ്ടത്. ചങ്ങനാശേരി എന്‍എസ്എസ് കോളെജില്‍ കേന്ദ്രമന്ത്രിക്ക് ഊരുവിലക്ക് കല്പിക്കുകയാണ് എന്‍എസ്എസ് ചെയ്തത്. ഇത് ശരിയായ നടപടിയല്ല. - പി. പി. മുകുന്ദന്‍ ചൂണ്ടിക്കാട്ടി.
എന്‍എസ്എസ് നേതൃത്വത്തിന്റെ ഈ നിലപാടുകളെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തകരെ ഭയപ്പെടുത്തുകയാണ് എന്‍എസ്എസ് നേതൃത്വം ചെയ്യുന്നത്. എക്കാലത്തും ഇത് തുടരാമെന്ന് ആരും വിചാരിക്കുന്നില്ല. - മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
പണ്ട് കമ്മ്യൂണിസ്റ് ഭരണകൂടത്തിനെതിരെ വിമോചനസമരം നടന്നപ്പോള്‍ അതിലേക്ക് എടുത്തുചാടിയവരാണ് എന്‍എസ്എസ് നേതൃത്വം. പക്ഷെ അന്ന് ശത്രുക്കളായ അതേ കമ്മ്യൂണിസ്റുകാരെ കൂട്ടുപിടിച്ച് ഇപ്പോള്‍ മുന്നോട്ട് പോകാനാണ് എന്‍എസ്എസ് ശ്രമിക്കുന്നത്. - മുകുന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications