കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് ആരംഭിക്കട്ടെ...

  • By Staff
Google Oneindia Malayalam News

കേപ്ടൗണ്‍: കേപ്ടൗണിലെ ന്യൂലാന്റ്സ് ക്രിക്കറ്റ് സ്റേഡിയത്തിന്റെ ഉദ്ഘാടനവേദിയില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് താബോ എംബെക്കി പറഞ്ഞു: ഇനി ക്രിക്കറ്റ് ആരംഭിക്കട്ടെ. സ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികളും ലോകമെങ്ങും ടിവിയില്‍ ക്രിക്കറ്റ് മാമാങ്കത്തിന്റെ ഉദ്ഘാടനത്തിന് കണ്ണോര്‍ത്ത ക്രിക്കറ്റ് ആരാധകരും അപ്പോള്‍ ഇളകിമറിഞ്ഞു.

അതെ, എല്ലാവരും കാത്തിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിലെ പോരാട്ടങ്ങള്‍ക്ക്. 14 ടീമുകള്‍. 45 ദിവസങ്ങള്‍. അതെ, ക്രിക്കറ്റിനെ മതമായി കൊണ്ടുനടക്കുന്ന ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ പോലും ക്രിക്കറ്റ് ലഹരി പടര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞദിവസം നടന്ന ഉദ്ഘാടനച്ചടങ്ങുകള്‍ ഒളിമ്പിക്സ് ഉദ്ഘാടനത്തിന്റെ മാതൃകയിലുള്ളതായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സമയം ഏഴിന് (ഇന്ത്യന്‍ സമയം രാത്രി 10.30ന്) ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചു. സഫാരി, യൂണിറ്റി, ടൗണ്‍ഷിപ്പ്, ഇന്നവേഷന്‍, പ്രോട്ടോക്കോള്‍, കാര്‍ണിവല്‍ എന്നിങ്ങനെ തരംതിരിച്ചായിരുന്നു രണ്ട് മണിക്കൂര്‍ നീണ്ട ഉദ്ഘാടനച്ചടങ്ങ്. പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് ടീമുകളെ അവതരിപ്പിച്ചത്. ടീമുകള്‍ ഒന്നൊന്നായി സ്റേഡിയത്തില്‍ പ്രവേശിച്ചപ്പോള്‍ കാണികള്‍ ഇളകിമറിഞ്ഞു.

കഴിഞ്ഞ ലോകകപ്പ്ചാമ്പ്യന്‍മാരായ ആസ്ത്രേല്യയായിരുന്നു മുമ്പില്‍. ഫിബ്രവരി ഒമ്പത് ഞായറാഴ്ച ഉദ്ഘാടന മത്സരം നടക്കും. പകലും രാത്രിയുമായി നടക്കുന്ന മത്സരം വൈകീട്ട് ആറിന് ആരംഭിക്കും. ഇന്ത്യയില്‍ ദൂരദര്‍ശനും സോണി മാക്സും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X