മിനായുടെ മടത്തട്ടില്‍ ലക്ഷങ്ങള്‍...
മക്ക: വിശുദ്ധ ഹജ് കര്‍മ്മത്തില്‍ പങ്കെടുക്കാനായി ലക്ഷക്കണക്കിന് ഇസ്ലാമിക വിശ്വാസികള്‍ മിനാനഗരത്തിലെത്തി. ഫിബ്രവരി 10 തിങ്കളാഴ്ച നടക്കുന്ന അറഫാസംഗമത്തിന് പുറപ്പെടുംമുമ്പുള്ള ഒത്തുചേരലാണ് മിനായില്‍ നടക്കുന്നത്.
മിനായില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വെളുത്ത കൂടാരങ്ങളില്‍ ഹാജിമാര്‍ തമ്പടിക്കുകയാണ്. ഫിബ്രവരി ഒമ്പത് ഞായറാഴ്ച മിനയില്‍ താമസിക്കുന്ന ഹാജിമാര്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ അറഫ സംഗമിത്തനായി പുറപ്പെടും. തിങ്കളാഴ്ച മുതല്‍ ആറ് ദിനങ്ങള്‍ ഹജ് കര്‍മ്മത്തിന്റേതാണ്.
മക്കയില്‍ നിന്ന് മിനായിലേക്കുള്ള നടപ്പാതകളും തുരങ്കകളും ഹാജിമാരുടെ തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ജിദ്ദ, ത്വയിഫ് എന്നീ പരിസരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ശനിയാഴ്ച തന്നെ മിനായിലേക്ക് പുറപ്പെട്ടുതുടങ്ങിയിരുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി 300ല്‍പരം ഭാഷകള്‍ സംസാരിക്കുന്നവര്‍ മിനായിലെത്തിയിട്ടുണ്ട്. ഇക്കുറി ഏറ്റവുമധികം ഹാജിമാര്‍ എത്തിയിരിക്കുന്നത് ഇന്തോനേഷ്യയില്‍ നിന്നാണ് - രണ്ട് ലക്ഷം പേര്‍. ഇന്ത്യയില്‍ നിന്ന് 1.25 ലക്ഷം ഹാജിമാര്‍ ഹജ്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications