യുദ്ധം അവസാനനടപടി: യുഎന്‍
യുനൈറ്റഡ് നാഷന്‍സ്: അവസാനനടപടിയെന്ന നിലയില്‍ മാത്രമേ ഇറാഖിനെതിരെ സൈനിക നടപടി ആകാവൂ എന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി (യുഎന്‍) സെക്രട്ടറി ജനറല്‍ കോഫി അന്നന്‍. ഫിബ്രവരി ഒമ്പത് ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാഖുമായി യുഎന്‍ ആയുധപരിശോധകര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. ഇറാഖിനെ നിരായുധീകരിക്കേണ്ടത് യുഎസിന്റെ മാത്രം പ്രശ്നമല്ല, മുഴുവന്‍ ലോകത്തിന്റെയും ഉത്തരവാദിത്വമാണ്. - അന്നന്‍ വ്യക്തമാക്കി.
പക്ഷെ ഇറാഖ് മാത്രമാണ് ഏക പ്രശ്നമെന്ന യുഎസ് നിലപാട് ശരിയല്ല. പലസ്തീന്‍, കൊളംബോ, ഐവറി കോസ്റ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം യുഎന്നിന് പരിഹാരം കാണേണ്ടതുണ്ട്. യുഎന്നിന് അതീതമായി ഇറാഖിനെ വിമര്‍ശിക്കാന്‍ യുഎസിന് അധികാരമില്ല. - അന്നന്‍ അഭിപ്രായപ്പെട്ടു.
അതേ സമയം യുദ്ധം ഒഴിവാക്കാനുള്ള അവസാന അവസരം ഉപയോഗപ്പെടുത്താനും അന്നന്‍ ഇറാഖിനെ ഉപദേശിച്ചു.












Click it and Unblock the Notifications