യുഎസിലേക്ക് ഫോണ്‍വിളി ലാഭമാകും
ദില്ലി: അന്താരാഷ്ട്ര ദീര്‍ഘദൂര ഫോണ്‍ സര്‍വീസ് നടത്തുന്നതിന് യുഎസ് സര്‍ക്കാരില്‍ റിലയന്‍സ് ലൈസന്‍സ് നേടി. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ഫോണ്‍വിളികളുടെ ചെലവ് കുറയ്ക്കാന്‍ ഇത് സഹായകരമാകും.
ലൈസന്‍സ് കിട്ടിയതോടെ റിലയന്‍സ് യുഎസില്‍ ഓഫീസുകള്‍ തുറന്നു. ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചല്‍സിലുമാണ് റിലയന്‍സ് ഓഫീസുകള്‍.
വൈകാതെ ബ്രിട്ടനിലും റിലയന്‍സ് സര്‍വീസ് തുടങ്ങും. ഇതിനുള്ള രജിസ്ട്രേഷന്‍ റിലയന്‍സ് നേടിക്കഴിഞ്ഞു.












Click it and Unblock the Notifications