കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് വിജയിക്കും: വാജ്പേയി

  • By Staff
Google Oneindia Malayalam News

ദില്ലി: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ ക്രിക്കറ്റ് വിജയിക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി. ഫിബ്രവരി 10 വെള്ളിയാഴ്ച തീവ്രവാദത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര യുവ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ക്രിക്കറ്റിന്റെ ലോകത്ത് മേധാവിത്വം നേടിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്രമനോഭാവം നോക്കുക. ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് തുടങ്ങിയതോടെ ഈ മനോഭാവമാണ് വിജയിക്കുന്നത്. - വാജ്പേയി പറഞ്ഞു.

ഏത് ടീം വിജയിക്കുന്നു എന്നത് പ്രശ്നമല്ല. ക്രിക്കറ്റ് വിജയിക്കും. യുവത്വം വിജയിക്കും. നാം ഒന്നാണെന്ന മനോഭാവം വിജയിക്കും. തീര്‍ച്ചയായും ഇന്ത്യയിലുള്ള നമ്മളെല്ലാം നീലക്കുപ്പായമണിഞ്ഞ നമ്മുടെ കുട്ടികള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. - വാജ്പേയി അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ വസന്തകാലമാണ് യുവത്വം. കണ്ടെത്തലുകളുടെയും സ്വപ്നങ്ങളുടെയും പ്രായമാണത്. ചിലര്‍ കല്പനാ ചാവ്ലയെപ്പോലെ പൂവണിയുന്നതുവരെ സ്വപ്നങ്ങളെ പിന്തുടരുന്നു; അതിനുള്ള തയ്യാറെടുപ്പില്‍ ചിലപ്പോള്‍ ജീവന്‍ വെടിയുന്നു. - വാജ്പേയി പറഞ്ഞു.

പക്ഷെ ഈ സമ്മേളനത്തിന്റെ സംഘാടകര്‍ ഒരു തെറ്റു ചെയ്തു. അത്രയൊന്നും യുവാവല്ലാത്ത എന്നെ ഈ സമ്മേളനത്തിന് ക്ഷണിച്ചു.- വാജ്പേയി ഇത് പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും നിലയ്ക്കാത്ത കയ്യടികളും പൊട്ടിച്ചിരികളും ഉയര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X