എന്‍എസ്എസ് : ബിജെപിക്ക് നഷ്ടമാകുമോ?
തിരുവനന്തപുരം: ചങ്ങാനശേരി എന്‍എസ്എസ് കോളെജിലേക്ക് കേന്ദ്രമന്ത്രി ഒ. രാജഗോപാലിന് പ്രവേശനം നിഷേധിച്ച പ്രശ്നത്തെ തുടര്‍ന്ന് എന്‍എസ്എസും ആര്‍എസ്എസും അകലുന്നു.
രാഷ്ട്രീയ നേതാക്കള്‍ക്ക് കോളെജില്‍ നടക്കുന്ന ചടങ്ങുകളിലേക്ക് പ്രവേശനം നല്കാറില്ലെന്നതിനാല്‍ ചടങ്ങ് കോളെജ് അധികൃതര്‍ റദ്ദാക്കുകയായിരുന്നു. മാത്രമല്ല, ക്രമസമാധാന പ്രശ്നമുണ്ടായേക്കുമെന്ന കോളെജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് എന്‍എസ്എസ് പരിപാടി റദ്ദാക്കിയത്.
ഇവിടെ എബിവിപിയുടേതാണ് കോളെജ് യൂണിയന്‍. കോളെജ് യൂണിയന്‍ പരിപാടിയുടെ ഭാഗമായി എബിവിപി കേന്ദ്രമന്ത്രിയെ ക്ഷണിക്കുകയായിരുന്നു. കോളെജ് അധികൃതരുടെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ആര്‍എസ്എസ് രംഗത്തുവന്നതോടെ കോളെജ് അധികൃതരെ പിന്താങ്ങിക്കൊണ്ട് എന്‍എസ്എസ് നേതൃത്വവും രംഗത്തെത്തി.
രാഷ്ട്രീയമായ ഇരട്ടത്താപ്പ് ഉപേക്ഷിക്കാന്‍ എന്‍എസ്എസിനോട് ആര്‍എസ്എസ് നേതാവ് പി. പരമേശ്വരന്‍ ഉപദേശിച്ചത് പണിക്കര്‍ക്ക് ഇഷ്ടമായില്ല. തന്റെ സംഘനടയില്‍ നുഴഞ്ഞുകയറാന്‍ ആര്‍എസ്എസുകാര്‍ ശ്രമിക്കുകയാണെന്നും ആ ശ്രമം നടക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണ പണിക്കര്‍ തിരിച്ചടിച്ചു.
പക്ഷെ ആര്‍എസ്എസിനെ വെറുപ്പിക്കുന്ന നടപടി നായര്‍ സമുദായത്തിന് ദോഷം ചെയ്യുമെന്ന പ്രസ്താവനയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദനും രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഫലത്തില്‍ കേരളത്തില്‍ ഹിന്ദുസമുദായത്തെ ഐക്യപ്പെടുത്തി വളരാനുള്ള ബിജെപി തന്ത്രത്തിന് തിരിച്ചടിയാകുമെന്ന് തീര്‍ച്ച.
ആര്‍എസ്എസിനെയും ബിജെപിയെയും ഒഴിവാക്കി എസ്എന്‍ഡിപിയുമായി ചേര്‍ന്ന് ഒരു മുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്‍എസ്എസ് എന്ന് കുറച്ചുകാലമായി പറഞ്ഞു കേള്‍ക്കുന്നു. ഹിന്ദു ജാതി സംഘടനകള്‍ ഒന്നിക്കണമെന്ന എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടി കൂട്ടിവായിക്കുമ്പോള്‍ സംഭവങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നു.
ഫലത്തില്‍ എന്‍എസ്എസുമായി ഒരേറ്റുമുട്ടലുണ്ടാക്കിയത് കേരളത്തില്‍ ബിജെപിയ്ക്ക് തിരിച്ചടിയാകുമോ? കാത്തിരുന്ന് കാണാം.












Click it and Unblock the Notifications