കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിന്‍ഡീസിന് വിജയം

  • By Staff
Google Oneindia Malayalam News

കേപ്ടൗണ്‍: പലരുടെയും പ്രവചനം തെറ്റി. സ്വന്തം മണ്ണും ഓള്‍റൗണ്ടര്‍മാരുടെ മികവും ദക്ഷിണാഫ്രിക്കയെ തുണച്ചില്ല. ബാറ്റിംഗിലെ അത്ഭുതമായ ബ്രയാന്‍ ലാറ അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ തകരുകയായിരുന്നു.

ലാറയുടെ സെഞ്ച്വറിയാണ് വിന്‍ഡീസ് വിജയത്തിന് വഴിയൊരുക്കിയത്. വെറും 134 പന്തില്‍ നിന്ന് 12 ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടെയാണ് ബ്രയാന്‍ ലാറ 116 റണ്‍സ് നേടി. ശിവനാരായണ്‍ ചന്ദര്‍പോള്‍ നേടിയ 34 റണ്‍സും ക്യാപ്റ്റന്‍ കാള്‍ഹൂപ്പര്‍ 40 പന്തുകളില്‍ നിന്ന് നേടിയ 40 റണ്‍സും വിന്‍ഡീസിന് 50 ഓവറില്‍ 278 റണ്‍സ് നേടിക്കൊടുത്തു.

തുടക്കത്തില്‍ വിന്‍ഡീസ് തകരുകയായിരുന്നു. സ്കോര്‍ രണ്ടക്കം കടക്കും മുമ്പ് വിന്‍ഡിസിന്റെ ഓപ്പണര്‍മാരെ പറഞ്ഞയച്ച ഷോണ്‍ പൊള്ളോക്ക് സ്റേഡിയത്തെ ആവേശം കൊള്ളിച്ചു. പിന്നീടാണ് ലാറയും കൂട്ടുകാരും ചേര്‍ന്ന് വിന്‍ഡീസിനെ കരകയറ്റി.

തുടര്‍ന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറി. വിന്‍ഡീസ് ബൗളര്‍മാരായ ഡില്ലനും ഹൂപ്പറും കോളിന്‍സും ഗെയ്ല്‍സും ഡ്രേക്സും ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി ക്രീസില്‍ വരുമ്പോഴും കമന്റേറ്റര്‍മാര്‍ പറഞ്ഞു: ഇദ്ദേഹം എന്തത്ഭുതവും പറത്തെടുത്തേക്കാം. പക്ഷെ ബാറ്റിംഗിലെ ഏത് അത്ഭുതവും പുറത്തെടുക്കാന്‍ കഴിവുള്ള ഹെര്‍ഷലെ ഗിബ്സും, കല്ലിസും എല്ലാം കാല്‍ സെഞ്ച്വറി തികയ്ക്കും മുമ്പേ പുറത്തുപോയി. ക്ലൂസ്നര്‍ മാത്രം അരസെഞ്ച്വറി കടന്നു. 57 റണ്‍സെടുത്ത ക്ലൂസ്നറെ ഡ്രേക്സിന്റെ പന്തില്‍ കാള്‍ ഹൂപ്പര്‍ കൈപ്പിടിയിലൊതുക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്തു നില്പ് അവസാനിച്ചു. 49 ഓവറില്‍ 275 റണ്‍സിന് ഒമ്പതു വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക മൂന്ന് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. നിശ്ചിതസമയത്ത് ഓവര്‍ തീര്‍ക്കാത്തതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റ് ചെയ്യാന്‍ 49 ഓവറെ അനുവദിച്ചിരുന്നുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X