Get Updates
Get notified of breaking news, exclusive insights, and must-see stories!

അറഫാ സംഗമം തുടങ്ങി

മക്ക: മിനായില്‍ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് വിശ്വാസികള്‍ അറഫാ മൈതാനത്ത് പ്രാര്‍ത്ഥന തുടങ്ങി. ഹജ് തീര്‍ത്ഥാടനത്തിന് പരിസമാപ്തികുറിച്ചുകൊണ്ടുള്ളതാണ് അറഫാ സംഗമം.

20 ലക്ഷത്തിലേറെ പേര്‍ അറഫാ മൈതാനത്ത് സംഗമിച്ചിട്ടുണ്ട്. സര്‍വശക്തനായ അള്ളായോട് പാപങ്ങള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് വിശ്വാസികളുടെ പ്രാര്‍ത്ഥന ആരംഭിച്ചത്. അധികം പേരുടെയും പ്രാര്‍ത്ഥന ഇറാഖിന് വേണ്ടിയാണ്. യുഎസ് ആക്രമണത്തില്‍ നിന്നും ഇറാഖിനെ രക്ഷിക്കണമേയെന്നാണ് വിശ്വാസികളുടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന. യുദ്ധമുണ്ടായാല്‍ യുഎസിനെതിരെ ഇറാഖിനെ വിജയിപ്പിക്കണമേയെന്നും ചിലര്‍ പ്രാര്‍ത്ഥിക്കുന്നു.

ഏഴ് കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ നിന്ന് കാല്‍നടയായും ബസുകളിലും ചെറുവാഹനങ്ങളിലും പിക്-അപ് വാനുകളിലുമായാണ് തീര്‍ത്ഥാടകര്‍ ഫിബ്രവരി 10 തിങ്കളാഴ്ച അറഫാ മൈതാനത്ത് എത്തിയത്. ചൂട് കുറഞ്ഞ പ്രസന്നമായ കാലാവസ്ഥയാണ് അറഫായില്‍. മൈതാനത്തെ തണല്‍വിരിച്ചുനില്ക്കുന്ന മരങ്ങള്‍ക്ക് കീഴെ വിശ്വാസികള്‍ അഭയം തേടി.

നാഥാ, നിന്റെ വിളികേട്ട് ഇതാ ഞങ്ങള്‍ എത്തിയിരിക്കുന്നു എന്നര്‍ത്ഥം വരുന്ന ലബൈക്കല്ലാഹുമ്മാ ലബൈക് എന്ന പ്രാര്‍ത്ഥനയാണ് എല്ലാവരുടെയും അറഫായില്‍ സംഗമിച്ചത്. 14 നൂറ്റാണ്ടുകള്‍ക്കപ്പുറം 70 മീറ്റര്‍ ഉയരമുള്ള അറഫാ മലമുകളില്‍ നിന്ന് പ്രവാചകനായ മുഹമ്മദ് തന്റെ അവസാന പ്രഭാഷണം നടത്തിയത്. ഇതിന്റെ സ്മരണ പുതുക്കാന്‍ സൗദി അറേബ്യയിലെ പ്രധാന മതനേതാവ് ഷേഖ് അബ്ദുള്‍ അസീസ് അല്‍-ഷേഖ് വിശ്വാസികള്‍ക്ക് വേണ്ടി പ്രഭാഷണം നടത്തും. രണ്ടുനേരത്തെ നമസ്കാരം ഒരുമിച്ച് നിര്‍വഹിക്കുന്നതിനും ഇദ്ദേഹം നേതൃത്വം നല്കും.

ഇദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ച ശേഷം തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ശേഷം ഇവര്‍ മിനായിലെത്തി ജംറകളില്‍ കല്ലേറ് നടത്തും. തുടര്‍ന്ന് ഹാജിമാര്‍ മൃഗബലി നടത്തിയ ശേഷം തല മുണ്ഡനം ചെയ്യും. ഫിബ്രവരി 11 ചൊവാഴ്ചയാണ് സൗദിയില്‍ ബലി പെരുന്നാള്‍.

ഹറം പള്ളിയില്‍ ത്വവാഫ് (പ്രദക്ഷിണം) നടത്തിയ ശേഷം തീര്‍ത്ഥാടകര്‍ വീണ്ടും മിനായില്‍ തിരിച്ചെത്തും. ഇവിടെ മൂന്നുനാള്‍ കൂടി താമസിച്ച് വിടവാങ്ങല്‍ ത്വവാഫ് കൂടി നടത്തി തീര്‍ത്ഥാടകര്‍ സ്വന്തം നാടുകളിലേക്ക് തിരിക്കും.

ഇറാഖ് യുദ്ധസാധ്യതകളുടെ പശ്ചാത്തലത്തില്‍ പുണ്യനഗരത്തില്‍ അക്രമം ഉണ്ടായേക്കുമോ എന്ന സൂചനകളുള്ളതിനാല്‍ അറഫാസംഗമവേദി കനത്ത കാവലിലാണ്. ഇക്കുറി ഹജ്സംഗമത്തിലുടനീളം യുഎസ് വിരുദ്ധ, ഇറാഖ് അനുകൂല പ്രാര്‍ത്ഥനകളും നിറഞ്ഞുനിന്നിരുന്നു. മക്കയില്‍ മാത്രം സൗദി സര്‍ക്കാര്‍ 20,000ലേറെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+