കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഓണ്‍ലൈന്‍ കുരുമുളക് വില്പന

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ കുരുമുളക് ലേലം ഏപ്രില്‍ മുതല്‍ നിശ്ശബ്ദമായി നടക്കും. ലോകത്തിലെ ഒരേയൊരു കുരുമുളക് എക്സ്ചേഞ്ചായ കൊച്ചി ജൂതപ്പട്ടണത്തിലെ എക്സ്ചേഞ്ചിലെ കുരുമുളക് ലേലം ഓണ്‍ലൈന്‍ രീതിയിലാക്കി മാറ്റുന്നു.

ഇപ്പോള്‍ ഓഹരി വിപണിയില്‍ ഉള്ളതിന് സമാനമായ സംവിധാനമാണ് ഇതിനും സ്വീകരിച്ചിരിയ്ക്കുന്നത്. ബോംബെ ഓഹരി വിപണിയിലും നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലും ഇപ്പോള്‍ ഓഹരി കച്ചവടം നടക്കുന്നത് ഓണ്‍ലൈനായിട്ടാണ്.

ഇപ്പോള്‍ നാടന്‍ ശൈലിയില്‍ ഉറക്കെ വിളിച്ചുപറഞ്ഞും പരസ്പരം ബഹളംകൂട്ടി മത്സരിച്ചുമാണ് കുരുമുളക് ലേലം നടക്കുന്നത്. അടുത്ത ആറുമാസത്തെ വിതരണത്തിനുള്ള കറുത്ത കുരുമുളകിന്റെ ഏറ്റവും നല്ല വില ഉറപ്പിക്കാനാണ് ഈ ലേലം.

പക്ഷെ ഏപ്രില്‍ മാസം മുതല്‍ ഈ ലേലത്തില്‍ ബഹളമുണ്ടാവില്ല. കാരണം ലേലം ഓണ്‍ലൈന്‍ സംവിധാനം വഴിയാവുന്നതാണ്. ഇന്ത്യന്‍ പെപ്പര്‍ ആന്റ് സ്പൈസ് ട്രേഡ് അസോസിയേഷന്‍(ഐപിഎസ്ടിഎ) ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ സഹായത്തോടെ എങ്ങിനെ ലേലം നടത്തണമെന്ന കാര്യം എക്സ്ചേഞ്ചിലെ അംഗങ്ങളെയും ബ്രോക്കര്‍മാരെയും പഠിപ്പിച്ചുവരികയാണ്. കഴിഞ്ഞ 40 വര്‍ഷം അവധിവ്യാപാരം നടത്തി പരിചയമുള്ളവരാണ് ഐപിഎസ്ടിഎ. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തിവരികയാണെന്ന് ഐപിഎസ്ടിഎ പ്രസിഡന്റ് ജോജന്‍ എല്‍. മലയില്‍ പറഞ്ഞു.

പുതിയ ഓണ്‍ലൈന്‍ വില്പന സംവിധാനം ലേലനടപടികള്‍ കൂടുതല്‍ സുതാര്യമാക്കും. കൂടുതല്‍ മേഖലകളെ ലേലനടപടികള്‍ ഉള്‍പ്പെടുത്താന്‍ പുതിയ സംവിധാനം സഹായിക്കുമെന്നും ജോജന്‍ എല്‍. മലയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X