Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഷ്പഗിരി മെഡി. കോളെജിനെതിരെ ആന്റണി

തിരുവനന്തപുരം: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളെജ് അധികൃതര്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ആന്റണി. അതല്ലെങ്കില്‍ അവര്‍ കേരളത്തില്‍ കോളെജ് നടത്തില്ലെന്നും ആന്റണി താക്കീത് ചെയ്തു.

ഫിബ്രവരി 11 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മെറിറ്റിലും മാനേജ്മെന്റ് തലത്തിലും 50 ശതമാനം വീതം സീറ്റുകള്‍ മാറ്റിവയ്ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല പുഷ്പഗിരി കോളെജിന് എന്‍ഒസി നല്കിയത്. എന്നാല്‍ അവര്‍ ആ ഉറപ്പ് ലംഘിക്കുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. - മുഖ്യമന്ത്രി പറഞ്ഞു.

മനപൂര്‍വം സമുദായ സമാധാനം നശിപ്പിക്കാനും സാമൂഹ്യാന്തരീക്ഷം മോശമാക്കി കലാപന്തരീക്ഷം സൃഷ്ടിക്കാനും ആണ് ശ്രമമെങ്കില്‍ ഈ കോളെജധികൃതര്‍ക്കെതിരെ നടപടിയെടുക്കും. പൊതു ധാരണയുടെ പേരിലാണ് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് എന്‍ഒസി നല്കിയത്. ആ വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ പുഷ്പഗിരി കോളെജ് അധികൃതര്‍ കേരളത്തില്‍ കോളെജ് നടത്തേണ്ട. മറ്റേതെങ്കിലും സംസ്ഥാനത്ത് പോയി കോളെജ് നടത്തിക്കോട്ടെ. - മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+