ഭാരതി കേബിള്‍ നിര്‍മാണം തടസപ്പെട്ടു
കൊച്ചി: എറണകുളം നഗരത്തില്‍ ഭാരതി ടെലിസോണിക് ഒപ്റ്റിക് ഫൈബര്‍ കേബിളിടുന്നത് കോര്‍പ്പറഷന്റെ തടസവാദം മൂലം പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുന്നു.
സംസ്ഥാനത്തെ ഹൈവേകളില്‍ 900 കിലോമീറ്റര്‍ ഒപ്റ്റിക് ഫൈബര്‍ കേബിളിടുന്നതിന്റെ ഭാഗമായാണ് എറണാകുളം നഗരത്തിലും ഇതിനുള്ള ജോലി നടന്നുവന്നിരുന്നത്. 19.05 കിലോമീറ്ററില്‍ 12 കിലോമീറ്ററിലും പണി പൂര്‍ത്തിയാക്കിയപ്പോഴാണ് കോര്‍പ്പറേഷന്‍ തടസവാദമുന്നയിച്ചത്.
ടൗണ്‍ പ്ലാനിംഗ് സ്റാന്റിംഗ് ചെയര്‍മാന്‍ കമ്മിറ്റി ചെയര്‍മാന്‍ സി. കെ. മണിശങ്കര്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനെതിനെ എതിര്‍ത്തു. അറ്റക്കുറ്റപ്പണികള്‍ക്കായി നല്‍കേണ്ട തുക ഭാരതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞാണ് കോര്‍പ്പറേഷന്‍ തടസമുന്നയിച്ചത്.
അതേ സമയം ഈ തുക തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഭാരതി അധികൃതര്‍ പറയുന്നത്. 20, 90, 903 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് ഭാരതി വ്യക്തമാക്കി. ഇതിന് പുറമെ നടപ്പാതകളിലെ അറ്റക്കുറ്റപ്പണിയ്ക്കായി 15 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. മേയറുടെ ഫണ്ടിലേക്കും ഒന്നര ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കേബിള്‍ നിര്‍മാണത്തിനിടയില്‍ ആദ്യമായാണ് തടസമുണ്ടാവുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപകര്‍ക്ക് അസ്വീകാര്യമായ നിലപാടാണ് കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയ്ക്ക് കമ്പനി വിശദമായ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications