തമിഴ്നാട് കൂടുതല്‍ വെള്ളമെടുക്കുന്നു: കേരളം
ചെന്നൈ: നദീജലക്കരാര്‍ ലംഘിച്ച് ഭവാനിപ്പുഴയില്‍ നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളമെടുക്കുകയാണെന്ന് കേരളം ചെന്നൈ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഫിബ്രവരി 11 ചൊവാഴ്ച ഒരു പൊതുതാല്പര്യ ഹര്‍ജിയിലാണ് കേരളത്തിന്റെ പ്രതിനിധി ചെന്നൈ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
ഭവാനിപ്പുഴയ്ക്ക് കുറുകെ തടയണ കെട്ടുന്ന കേരളത്തിന്റെ നടപടി സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകനായ ഗോപാല്‍ജി നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ചൊവാഴ്ചയാണ് ചെന്നൈ ഹൈക്കോടതി വാദം കേട്ടത്. ഈ കേസില്‍ എതിര്‍സത്യവാങ്മൂലത്തിലാണ് കേരളം തങ്ങളുടെ നിലപാട് അറിയിച്ചത്.
കേരളം ചെറിയ തടയണ മാത്രമാണ് കെട്ടുന്നത്. ഇത് ഒരു കാരണവശാലും തമിഴ്നാട്ടിലെ കര്‍ഷകരെ ബാധിക്കില്ലെന്നും കേരളത്തിന്റെ പ്രതിനിധി പറഞ്ഞു. ഭവാനിപ്പുഴയിലെ തടയണകെട്ടുന്നത് സംബന്ധിച്ച പ്രശ്നത്തില്‍ ഇരുസംസ്ഥാനങ്ങളുമല്ല, നദീജല തര്‍ക്കട്രിബ്യൂണലാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്നും കേരളത്തിന്റെ പ്രതിനിധി വ്യക്തമാക്കി.












Click it and Unblock the Notifications