Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനയെ പൊലീസ് സംരക്ഷിക്കണമെന്ന് ഉത്തരവ്

കൊച്ചി: തീറ്റ കിട്ടാതെ പട്ടിണിയില്‍ കഴിയുന്ന ആനയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം.

പാണ്ഡിക്കട്ടിയ്ക്കടുത്ത് തീറ്റ കിട്ടാതെ അക്രമാസക്തമായ ആനയ്ക്ക് സംരക്ഷണം നല്‍കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. ആനയ്ക്ക് തീറ്റ നല്‍കാതിരിക്കുകയും അതിനെ പീഡിപ്പിക്കുകയും ചെയ്ത പാപ്പാനെ നിരീക്ഷിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

കൂടല്‍മാണിക്കം ലക്ഷ്മണന്‍ എന്ന ആനയുടെ ദേഹത്ത് പൊള്ളിച്ചപാടുകളും മുറിവുകളുമുണ്ട്. ജനങ്ങള്‍ ജന്തു ക്ഷേമ ബോര്‍ഡിനെയും മറ്റും അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്നം കോടതിയുടെ മുന്നിലെത്തിയത്.

കോടതിയുടെ ഉത്തരവിന് മുമ്പേ തന്നെ തൃത്താല പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു ! ! ഈ പൊലീസ് സ്റേഷനില്‍ 11 പന്നികളാണ് ഉള്ളത്. ഒരു പന്നി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുളള തര്‍ക്കമാണ് പന്നികളെ പൊലീസ് സ്റേഷനില്‍ എത്തിച്ചത്. ഈ പന്നികളെ തീറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് പൊലീസുകാര്‍. അതിനിടെയാണ് ആനകളെ തീറ്റാത്ത പാപ്പാന്മാരെ നിരീക്ഷിയ്ക്കാനുള്ള കോടതി ഉത്തരവ്. ഈ പന്നികളെ എന്ത് ചെയ്യണമെന്ന് അവസാനമായി തീരുമാനിയ്ക്കേണ്ടത് പട്ടാമ്പി കോടതിയാണ്. ആ ഉത്തരവ് കാത്ത്കഴിയുകയാണ് തൃത്താല പൊലീസ് സ്റേഷനിലെ പൊലീസുകാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+