മുരളിയുടെ നിര്‍ദേശം: നഗരസഭ അധ്യക്ഷ രാജിവെച്ചു
പാലക്കാട്: ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ വസന്ത നടരാജന്‍ കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെച്ചു.
യു ഡി എഫിലെയും കോണ്‍ഗ്രസിലെയും അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് വസന്ത നടരാജന്‍ രാജിവെച്ചൊഴിയണമെന്നാണ് കെ പി സി സി നിര്‍ദേശം നല്‍കിയത്.
2002 ഡിസംബര്‍ 31നകം രാജി സമര്‍പ്പിക്കാനായിരുന്നു നേരത്തെ കെ പി സി സി നിര്‍ദേശം നല്‍കിയിരുന്നു. കെ പി സി സി പ്രസിഡന്റുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഒരു മാസം കൂടി സമയം നല്‍കുകയായിരുന്നു.
അതേ സമയം കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ലെന്നും ഗ്രൂപ്പുകളില്‍ ഉള്‍പ്പെടാതെ കോണ്‍ഗ്രസില്‍ തുടരുമെന്നും വസന്ത പറഞ്ഞു.












Click it and Unblock the Notifications