ചങ്ങനാശേരി കോളെജിലേക്കില്ല: കേന്ദ്രമന്ത്രി
കൊച്ചി: ഇനി ആരു ക്ഷണിച്ചാലും ചങ്ങനാശേരി എന്‍എസ്എസ് കോളെജിലേക്ക് ഏതെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഒ. രാജഗോപാല്‍. ഫിബ്രവരി 11 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എന്‍എസ്എസ്പ്രകടിപ്പിച്ച എതിര്‍പ്പിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി എന്‍എസ്എസ് കോളെജിലെ അധികാരത്തില്‍ കൈകടത്താനോ സ്ഥാനമാനങ്ങള്‍ പിടിച്ചെടുക്കാനോ എനിക്ക് ലക്ഷ്യമുണ്ടായിരുന്നില്ല. സഹപാഠികള്‍ക്ക് എന്തോ സഹായം നല്കാന്‍ വേണ്ടിയാണ് അവിടുത്തെ കോളെജ് യൂണിയനില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ചടങ്ങ് സംഘടിപ്പിച്ചത്. പക്ഷെ ഞാന്‍ അവിടെ ചെല്ലുന്നതില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായഭിന്നതയുണ്ടെങ്കില്‍ പോകുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
വല്ലാര്‍പ്പാടം ടെര്‍മിനല്‍ പദ്ധതി തടസ്സങ്ങള്‍ നീക്കി മുന്നോട്ട് കൊണ്ട് പോകാന്‍ കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തന്നെ യോഗം വിളിച്ച് നിര്‍ദേശം നല്കിയിരുന്നു. ഒരു വര്‍ഷത്തിനകം ഏഴിമല നാവിക അക്കാദമിയുടെ പ്രവര്‍ത്തനം തുടങ്ങും. - രാജഗോപാല്‍ പറഞ്ഞു.


Click it and Unblock the Notifications