പി. പി ജോര്‍ജിനെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് ചട്ടങ്ങള്‍ ലംഘിച്ച നിയമനം നടത്തിയെന്ന പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വൈസ് ചാന്‍സലര്‍ ഡോ. കെ. വി. പീറ്റര്‍ക്കും സര്‍വകലാശാല നിര്‍വാഹക സമിതിയംഗം പി. പി ജോര്‍ജ്് എം എല്‍ എയ്ക്കും രജിസ്ട്രാര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ അന്വേഷണം നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.
പട്ടിക്കാട് പുല്ലേപ്പാടം സജിമാത്യുവാണ് പരാതി നല്‍കിയത്. സ്പെഷല്‍ റിക്രൂട്ട്മെന്റ് പ്രകാരം പ്രൊഫസര്‍ നിയമനത്തിന് ക്ഷണിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 10 വര്‍ഷത്തിന് ശേഷം നിയമനം നടത്തിയതിനെയാണ് പരാതിയില്‍ ചോദ്യം ചെയ്യുന്നത്.
നിയമനം ലഭിച്ച ഡോ. പി. പി. ബാലകൃഷ്ണന്‍, ഡോ. പി. സി. ശശീന്ദ്രന്‍, ഡോ. പി. ജി. ബേബി എന്നിവരാണ് കേസിലെ മറ്റ് എതിര്‍കക്ഷികള്‍.












Click it and Unblock the Notifications