മൂല്യവര്‍ധിത നികുതി: പ്രക്ഷോഭം നടത്തും
കൊച്ചി: മൂല്യവര്‍ധിത നികുതി സമ്പ്രദായം നടപ്പിലാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
മൂല്യവര്‍ധിത നികുതി നടപ്പിലാക്കിയാല്‍ 12.5 ശതമാനം തങ്ങള്‍ അധികം നല്‍കേണ്ടിവരുമെന്ന് സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി. എ. എം. ഇബ്രാഹിം ഫിബ്രവരി 11 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗ്രാമമേഖലയെ അവഗണിച്ച് നഗരങ്ങളില്‍ മാത്രം വ്യാപാരം കേന്ദ്രീകരിക്കേണ്ട സ്ഥിതിവിശേഷമാണ് ഇതുമൂലമുണ്ടാവുക. ഉപഭോക്താക്കളുമായും വ്യാപാരികളുമായും ചര്‍ച്ച ചെയ്തശേഷമേ മൂല്യവര്‍ധിത നികുതി സര്‍ക്കാര്‍ നടപ്പിലാക്കാവൂ.
നികുതി നടപ്പിലാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ സമാന കാഴ്ചപ്പാടുള്ള സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചേര്‍ന്ന് സമിതി പ്രക്ഷോഭം സംഘടിപ്പിക്കും- പി. എ. എം. ഇബ്രാഹിം പറഞ്ഞു.












Click it and Unblock the Notifications