അമ്മയ്ക്ക് ബാംഗ്ലൂരില്‍ വരവേല്പ്
ബാംഗ്ലൂര്‍: ഭക്തര്‍ക്ക് സാന്ത്വനമേകി അമൃതാനന്ദമയി ബാംഗ്ലൂരില്‍ എത്തി. മൈസൂരിലെ ബ്രഹ്മസ്ഥാനം ക്ഷേത്രത്തിന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷമാണ് അമ്മ ബാംഗ്ലൂരില്‍ എത്തിയത്.
ബാംഗ്ലൂരില്‍ ജ്ഞാന ഭാരതി ഉള്ളാല ക്രോസ് റോഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം ഫിബ്രവരി 12 ബുധനാഴ്ച രാവിലെ ആരംഭിച്ചു. രാവിലെ 6.33ന് പുതിയ ക്ഷേത്രത്തിന്റെ കലശ സ്ഥാപന ചടങ്ങ് നടന്നു. ചടങ്ങില്‍ അമ്മയും പങ്കെടുക്കുന്നുണ്ട്.
മൂന്ന് ദിവസത്തെ ചടങ്ങുകളുടെ സമാപനം ഫിബ്രവരി 14 വെള്ളിയാഴ്ച നടക്കും. ബുധനാഴ്ച രാവിലെ അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്കി. വൈകീട്ടും അമ്മ ദര്‍ശനം നല്കും. നാല് ദിവസം അമ്മ ബാംഗ്ലൂരില്‍ ഉണ്ടാകും.
ഫിബ്രവരി 13 വ്യാഴാഴ്ച ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദിയും മുഖ്യമന്ത്രി എസ്.എം. കൃഷ്ണയും മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കും.












Click it and Unblock the Notifications