മുഖ്യമന്ത്രിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിലപാടിനെതിരെ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ടുവന്നു.
അമ്പത് ശതമാനം മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാത്ത മെഡിക്കല്‍ കോളജുകള്‍ കോളജ് നടത്തേണ്ടതില്ലെന്ന ആന്റണിയുടെ പ്രസ്താവന സുപ്രിം കോടതി വിധിയ്ക്കെതിരാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ജോണ്‍ കാച്ചിരമട്ടം പറഞ്ഞു.
പ്രശ്നത്തില്‍ അവസരവാദപരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കത്തോലിക്ക സമുദാം പുഷ്പഗിരി മെഡിക്കല്‍ കോളജ് മാനേജ്മെന്റിനോടൊപ്പമാണ്.












Click it and Unblock the Notifications