ഭാരതി: കോര്‍പ്പറേഷന്‍ അയയുന്നു
കൊച്ചി: കോര്‍പ്പറേഷന്‍ ഉയര്‍ത്തിയ തടസവാദങ്ങള്‍ മൂലം ഒപ്റ്റിക് ഫൈബര്‍ കേബിള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് ഭാരതി ടെലിസോണിക് മുന്നറിയിപ്പ് നല്‍കിയതോടെ കോര്‍പ്പറേഷന്‍ നിലപാടില്‍ അയവ് വരുത്തുന്നു.
കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രശ്നം ഗൗരവമല്ലെന്നും രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി അലോഷ്യസ് മാത്യു പറഞ്ഞു.ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിടുന്നതിന് മതിയായ തുക കമ്പനി നല്‍കിയിട്ടില്ലെന്നതിന്റെ പേരില്‍ കോര്‍പ്പറേഷന്‍ തടസവാദമുന്നയിച്ചതിനെ തുടര്‍ന്നാണ് പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് ഭാരതി മുന്നറിയിപ്പ് നല്‍കിയത്.
പദ്ധതി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് സംസ്ഥാന സര്‍ക്കാരായതിനാല്‍ സാങ്കേതികമായി കോര്‍പ്പറേഷന് തടസവാദങ്ങളുന്നയിക്കാനാവില്ല. എന്നാല്‍ റോഡുകള്‍ സംരക്ഷിക്കേണ്ടത് കോര്‍പ്പറേഷന്റെ ചുമതലയായതിനാലാണ് ഇടപെട്ടതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications